Contacts
Info
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ പോലീസ് ഉദ്യോഗസ്ഥന് സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം
27 OCT 2021 · എന്റെ ശബ്ദം ഇടറി. വാചകം മുഴുമിക്കാനാവുന്നില്ല. രേഷ്മ ടിവി ഓണ്‍ ചെയ്ത് ന്യൂസ് വെച്ചു. ടിവിയില്‍ ഡിബേറ്റ് നടക്കുകയാണ്. ഭയപ്പെടേണ്ടതായി ഒന്നും കാണുന്നില്ല. ടിവി സ്ക്രീനിലൂടെ കണ്ണുകള്‍ സാവധാനം താഴേക്കു നീങ്ങി. താഴെ സ്ക്രീനില്‍ ബ്രെയ്ക്കിങ് ന്യൂസ് സ്ക്രോള്‍ ചെയ്യുന്നതു കാണാം. ഞാന്‍ സൂക്ഷിച്ചു നോക്കി. കണ്ണുകളില്‍ ഇരുട്ട് കയറുന്നതുപോലെ തോന്നി. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം അവസാന ഭാഗം. എഡിറ്റ് ദിലീപ് ടി.ജി
(നോവല്‍ അവസാനിച്ചു)
നോവലിസ്റ്റിന്റെ ഫോണ്‍ നമ്പര്‍- 9447203406
25 OCT 2021 · കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ ഒരു പെണ്‍കുട്ടി ഒരു ആല്മരച്ചുവട്ടില് മുട്ടിന്മേല് ഇരിക്കുന്നു. കുനിഞ്ഞിരിക്കുന്ന അവരുടെ ശിരസ്സ് ഉയര്‍ത്തിയപ്പോള്‍ അവളുടെ ഒരു കണ്ണ് ചൂഴ്ന്നെടുത്തിരിക്കുന്നു. അവിടെനിന്നും രക്തം വാര്‍ന്നൊഴുകി നെഞ്ചിലൂടെ മടിയിലേക്ക് വീഴുന്നുണ്ട്. പെണ്‍കുട്ടിയുടെ പിന്നില്‍ ഇടത് തോല്‍പ്പലകയ്ക്ക് തൊട്ട് താഴെയായി, 303 റൈഫിള്‍ ആണെന്നു തോന്നുന്നു, ഒരു തോക്കിന് കുഴല്‍ ചേര്‍ത്തുവെച്ചിട്ടുണ്ട്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം. എഡിറ്റ്: ദിലീപ് ടി.ജി
23 OCT 2021 · ഓഫീസില്‍ നല്ല തിരക്കുള്ള ദിവസമാണ്. വിവിധ കേസുകളില്‍ കോടതി മുന്‍പാകെ ഹാജരാക്കേണ്ട റിപ്പോര്‍ട്ടുകളും ചീഫ്മിനിസ്റ്റര്‍ ഓഫീസില്‍ നിന്നുള്ള പെറ്റിഷനുകളുടെ മറുപടിയും സുപ്പീരിയര്‍ ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിട്ടുളള റിപ്പോര്‍ട്ടുകളും മറ്റും നിശ്ചിത കാലാവധിക്കുള്ളില്‍ത്തന്നെ സമര്‍പ്പിക്കേണ്ടതായുണ്ട്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 23. എഡിറ്റ്: ദിലീപ് ടി.ജി
20 OCT 2021 · തല തണുക്കെയൊന്നു കുളിക്കണം. ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലൊരു മാനസികപിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ മൊഴികൊണ്ട് ഗോപി ശിക്ഷിക്കപ്പെട്ടാല്‍ എല്ലാവരും, ഒരുപക്ഷേ രേഷ്മ പോലും, എന്നെ കുറ്റപ്പെടുത്തിയേക്കാം. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. എഡിറ്റ് ദിലീപ് ടി.ജി
18 OCT 2021 · ഓഫീസില്‍ ഫയലുകള്‍ പരിശോധിച്ചുകൊണ്ടിരിക്കെ വാതില്ക്കല് ആളനക്കം കേട്ട് ഞാന്‍ തലയുയര്‍ത്തി നോക്കി. കോടതിഡ്യൂട്ടിയിലുള്ള പോലീസുകാരനാണ്. അയാള്‍ സല്യൂട്ട് ചെയ്ത ശേഷം കൈയിലുള്ള ഡയറി നോക്കി പറഞ്ഞു. 'സാര്‍, മറ്റന്നാള്‍ ഗോപീടെ കേസ് വിചാരണ തുടങ്ങുകയാണ്. സാറിന്റെ എവിഡന്‍സ് പക്ഷേ പതിനാലു ദിവസം കഴിഞ്ഞാണ്.
സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം. നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. എഡിറ്റ് ദിലീപ് ടി.ജി
16 OCT 2021 · വിക്രമനോടൊന്നിച്ച് രാവിലെ കുറച്ചു താമസിച്ചാണ് അന്ന് സ്റ്റേഷനിലേക്കു പുറപ്പെട്ടത്. സ്റ്റേഷനു മുന്നിലെത്താറായപ്പോള്‍ വെളിയില്‍ ഇടതു വശത്തെ മതിലിനോടു ചേര്‍ന്ന് ഒരു സ്കോര്‍പിയോ നിര്‍ത്തിയിട്ടത് കണ്ടു.
'സാര്‍, അതു നമ്മുടെ ഗോപിയേട്ടന്റെ വീട്ടില്‍ കണ്ട വണ്ടിയാണല്ലോ!'വിക്രമന് ഉറപ്പിച്ചു പറഞ്ഞു. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 20. എഡിറ്റ് ദിലീപ് ടി.ജി
14 OCT 2021 · വിക്രമനോടൊന്നിച്ച് രാവിലെ കുറച്ചു താമസിച്ചാണ് അന്ന് സ്റ്റേഷനിലേക്കു പുറപ്പെട്ടത്. സ്റ്റേഷനു മുന്നിലെത്താറായപ്പോള്‍ വെളിയില്‍ ഇടതു വശത്തെ മതിലിനോടു ചേര്‍ന്ന് ഒരു സ്കോര്‍പിയോ നിര്‍ത്തിയിട്ടത് കണ്ടു.'സാര്‍, അതു നമ്മുടെ ഗോപിയേട്ടന്റെ വീട്ടില്‍ കണ്ട വണ്ടിയാണല്ലോ!'
വിക്രമന് ഉറപ്പിച്ചു പറഞ്ഞു. വണ്ടിയുടെ മുന്‍ഭാഗം എതിര്‍ദിശയിലേക്ക് ഇട്ടിട്ടുള്ളതുകൊണ്ട് പിന്‍ഭാഗം മാത്രമേ കാണാനാകുന്നുള്ളൂ. നമ്പര്‍ ഞാന്‍ കൃത്യമായി ഓര്‍ത്തു വെച്ചിട്ടുമില്ല. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 19 | എഡിറ്റ് ദിലീപ് ടി.ജി
11 OCT 2021 · രമേശ് സല്യാന്‍ ഹാജരാക്കിയ മറ്റു സാക്ഷികളില്‍നിന്നും മൊഴിയെടുക്കുകയാണ് ഞാനും ബാലകൃഷ്ണനും. ചേനക്കല്ല് ക്വാറിയിലെ മറ്റു നാലു പണിക്കാരും അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ കൃത്യമായിത്തന്നെ പറഞ്ഞുകഴിഞ്ഞു. അവര്‍ക്കെല്ലാം ഗോപിയേട്ടനെപ്പറ്റി പറയുമ്പോള്‍ നൂറു നാവാണ്. തലവിറയന്‍വേലു അപമര്യാദയായി പെരുമാറിയ നാല്പത്തിരണ്ടുകാരിയായ വനജ പറഞ്ഞതുവെച്ച് അന്ന് ഗോപിയേട്ടന് എത്തിയില്ലായിരുന്നെങ്കില്‍ ആ ദുഷ്ടന് വേലു തന്നെ നശിപ്പിക്കുമായിരുന്നുവെന്നാണ്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം
9 OCT 2021 · സമയക്ലിപ്തതയുടെ കാര്യത്തില്‍ അനിലിനെ വെല്ലാന്‍ ജില്ലയിലെ മറ്റൊരു ഡ്രൈവര്‍മാര്‍ക്കും ആകുമെന്നു തോന്നുന്നില്ല. അയാള്‍ കൃത്യം 9.30നു തന്നെ ഗേറ്റിനു മുന്നിലെത്തി. അനിലിനെ കണ്ടതും കെവിന് ഓടിച്ചെന്ന് ഗേറ്റ് തുറന്ന് സല്യൂട്ട് ചെയ്തു. അതൊരു പതിവാണ്. അയാള്‍ തിരിച്ച് അഭിവാദ്യം ചെയ്ത ശേഷം വണ്ടി ഉള്ളിലേക്കു കയറ്റി പിന്നോട്ടെടുത്ത ശേഷം പോര്‍ച്ചില്‍ നിര്‍ത്തി.
സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 17 | എഡിറ്റ്: ദിലീപ് ടി.ജി
6 OCT 2021 · പോലീസ്വാഹനം ചെമ്മാട് സ്കൂളിനു മുന്നിലൂടെ നീങ്ങുകയാണ്. ഗോപി ഇപ്പോഴും കണ്ണുകളടച്ച് തല താഴ്ത്തിയിരിക്കുകയാണ്. എല്ലാവരും അയാള്‍ക്ക് ശല്യമുണ്ടാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചു. ഞാന്‍ പുറത്തേക്കു നോക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അറ്റുപോയ തലമുറയുടെ കണ്ണികള്‍ കൂട്ടിയോജിപ്പിക്കാനായപ്പോള് വിധി മറ്റൊരു രൂപത്തില്‍ വീണ്ടും തടസ്സം നില്‍ക്കുകയാണ്. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 16
എഡിറ്റ് ദിലീപ് ടി.ജി
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ പോലീസ് ഉദ്യോഗസ്ഥന് സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Fiction |
Website | www.mathrubhumi.com |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company