Contacts
Info
സിനിമാ വാര്‍ത്തകള്‍ വിശേഷങ്ങള്‍
28 JUN 2022 · പലരും വന്ന് പോയെങ്കിലും ദക്ഷിണേന്ത്യന്‍ ചലച്ചിത്രപ്രേമികള്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന തിളക്കമാര്‍ന്ന അഭിസംബോധനയ്ക്ക് നല്കിയ രൂപമാണ് നയന്‍താരയുടേത്. അപ്പോള്‍ മറ്റൊരു ചോദ്യം അവശേഷിക്കും. എന്തുകൊണ്ട് നയന്‍സ് മാത്രം. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങള്‍ നിരവധി സ്ക്രീനില്‍ വന്നുപോയെങ്കിലും മറ്റാരും ആ സൂപ്പര്‍താരപദവിയോളം എത്താതിരുന്നത് എന്തുകൊണ്ട്? അതിന് ഉത്തരം ലഭിക്കണമെങ്കില്‍ നയന്‍താര ആ സിംഹാസനത്തിലേയ്ക്ക് കയറിയ വഴി അറിയണം. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
17 JUN 2022 · തിരുവനന്തപുരത്തെ ഗ്രാമ്യഭാഷ ഉപയോഗപ്പെടുത്തി ചിരി സൃഷ്ടിച്ച ഒരു നടന് ഇതില്‍ക്കൂടുതല്‍ എന്തു ചെയ്യാനാകുമെന്ന് ഒരു കാലത്ത് പ്രേക്ഷകരും സിനിമാക്കാരും ചിന്തിച്ചിട്ടുണ്ട്. ഭാഷാശൈലി കൊണ്ട് മാത്രമുള്ള ഈ ചിരി നീണ്ട കാലത്തേക്ക് ഉപയോഗപ്പെടുത്താനാകില്ലെന്നും ഉറപ്പായിരുന്നു. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന് അവതരണം: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
19 MAY 2022 · തേച്ച് മിനുക്കിയെടുത്ത നടനാണ് ഞാന്‍. ഇനിയും തേച്ചാല്‍ ഇനിയും മിനുങ്ങും.'' സ്വന്തം അഭിനയത്തെക്കുറിച്ച് അടുത്തിടെ മമ്മൂട്ടി പറഞ്ഞതാണിത്. തനിക്കുള്ളിലെ അഭിനേതാവിനെ പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടുള്ള ഒരു നടനില്‍നിന്ന് ഉടലെടുക്കുന്ന സത്യസന്ധമായ അഭിപ്രായമാണിത്. എത്രയോ കാലങ്ങളായി സ്വയം തേച്ചുമിനുക്കിയും നിരന്തര പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയും വളര്‍ത്തിയെടുത്ത നടന്റെ ഏറ്റവും പുതിയ കഥാപാത്രമായ 'പുഴു'വിലെ കുട്ടന് ഈ വളര്‍ച്ചയ്ക്ക് ഉത്തമ ദൃഷ്ടാന്തമാണ്. ഷോ റീല്‍ എന്‍ പി മുരളീകൃഷ്ണന്റെ കോളം. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
കണ്ണൂര്‍ ഡീലക്സ് മുതല്‍ മാതാ ജെറ്റ് വരെ, മലയാളി വെള്ളിത്തിരയില്‍ കണ്ട ബസ്സുകള്‍ | Show reel |podcast
7 MAY 2022 · ബസ് ജീവനക്കാരോടും ബസ്സുകളോടുമുളള സാധാരണക്കാരന്റെ ഈ അടുപ്പത്തിന്റെ ഊഷ്മളത അതേപടി ഉള്‍ക്കൊണ്ടുകൊണ്ട് സിനിമയിലും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ജീവിതം പകര്‍ത്തിയ സിനിമകളിലെ മുഖ്യ കഥാപാത്രങ്ങളെപ്പോലെ തന്നെ പ്രാധാന്യമുണ്ടായിരിക്കും ബസ്സുകള്‍ക്കും. ഒരു പ്രധാന കഥാപാത്രത്തിന്റെ അവതരണ രംഗത്തിനു സമാനമായ പരിഗണന ബസ്സിനും ഈ സിനിമകളില്‍ ലഭിക്കാറുണ്ട്.ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
25 APR 2022 · വര്‍ഷങ്ങള്‍ക്കു ശേഷവും തെല്ലും പുതുമ ചോരാതെ നിലനില്ക്കാനും പ്രേക്ഷകനില്‍ രസം സൃഷ്ടിക്കാനും ആവുകയെന്നത് അപൂര്‍വ്വം ചില സിനിമകള്‍ക്ക് മാത്രം സാധിക്കുന്ന സവിശേഷതയാണ്. അത്തരം ചില സിനിമകള്‍ പുറത്തിറങ്ങിയ കാലത്തേക്കാള്‍ പിന്നീടായിരിക്കും കാണികളിലേക്ക് പടര്‍ന്നു പന്തലിക്കുക. സംഗീത് ശിവന്റെ 'യോദ്ധ' ഈ ഗണത്തിലുള്ള സിനിമയാണ്. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
20 APR 2022 · കന്നടയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ ആദ്യ ദിന ഗ്രോസ് 134.5 കോടിയാണ്. ഇതില്‍ 64 കോടി ഹിന്ദിയില്‍ നിന്നാണെന്നത് ബോളിവുഡ് അടക്കമുള്ള ഇന്ഡസ്ട്രികളില് കെജിഎഫ് ഉണ്ടാക്കിയ സ്വാധീനത്തെ കാണിക്കുന്നു. കേരളത്തില്‍നിന്ന് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടാനും കെജിഎഫിനായി, 8 കോടി. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: കൃഷ്ണ ലാല്‍
10 APR 2022 · മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സൗകര്യം സജീവമായ 2010 തൊട്ടുള്ള ദശകത്തിലാണ് സിനിമകളുടെ വാച്ചിംഗ്, ഡൗണ്‍ലോഡിംഗ് സാധ്യത ജനകീയമാകുന്നത്. ഇതോടെ ടെലിവിഷന്‍ ചാനലുകളില്‍ മാത്രം സാധ്യമായിരുന്ന പഴയ സിനിമകളുടെ കാഴ്ചയ്ക്ക് കുറേക്കൂടെ വിതാനതയേറി. റിലീസ് വേളയില്‍ അധികം കാണാതെ പോകുകയും തിയേറ്ററില്‍ പരാജയപ്പെടുകയും ചെയ്ത പല സിനിമകളും പിന്നീട് പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം പിടിക്കുന്നതിനും ചില സിനിമകള്‍ക്ക് കള്‍ട്ട് സ്റ്റാറ്റസ് കൈവരുന്നതിനും ഈ പുതുകാല കാഴ്ച സഹായകമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രചാരം കൂടിയായതോടെ പല സിനിമകളിലും പ്രേക്ഷകര്‍ പണ്ടു കാണാതെ പോയ പല സവിശേഷതകളും പിന്നീട് കണ്ടെടുത്ത് ആസ്വാദന കുറിപ്പുകളിലൂടെ പുറത്തുവരുന്നതായി കാണാം. ഇങ്ങനെയാണ് 'തൂവാനത്തുമ്പികള്‍' ഉള്‍പ്പെടെയുള്ള സിനിമകള്‍ക്ക് പുതിയ വായനകളും പുതിയൊരു വിഭാഗം ആരാധകവൃന്ദവുമുണ്ടാകുന്നത്. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന്: അവതരണം: രമ്യാ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
3 APR 2022 · ജനങ്ങളെ സന്തോഷിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്യുകയെന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റുന്ന മുഖ്യധാരാ സിനിമകള്‍ക്ക് ജനകീയ പ്രശ്നങ്ങള്‍ വിഷയമാകാറില്ല. അപൂര്‍വ്വം ചിലപ്പോള്‍ ഉപവിഷയങ്ങളിലൊന്നോ പരാമര്‍ശവിധേയമോ ആകാറുണ്ട്. അതുകൊണ്ടുതന്നെ ജനം കാലങ്ങളായി അനുഭവിക്കുന്ന തീവ്രവിഷയങ്ങള്‍ ജനപ്രിയ കലാരൂപമെന്ന നിലയില്‍ വാണിജ്യ സിനിമകളുടെ ചര്‍ച്ചാപരിസരത്ത് വരാതെ മാറിപ്പോകുകയാണ് പതിവ്. ഷോ റീല്‍ എന്‍.പി മുരളീകൃഷ്ണന്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
29 MAR 2022 · അഞ്ച് ഇന്ത്യന്‍ ഭാഷകളിലുള്‍പ്പെടെ 10 ഭാഷകളില്‍ ഡബ്ബ് ചെയ്ത് ലോകത്താകമാനം 10000 സ്ക്രീനുകളില്‍ റിലീസ് ചെയ്യുകയും മൂന്നു ദിവസത്തിനകം 500 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നതു തന്നെയാണ് ഈ സിനിമ ഉണ്ടാക്കിയ വലിയ പ്രതിഫലനം. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ ചെറിയ സിനിമാ ഇന്‍ഡസ്ട്രിയായ കേരളത്തില്‍ മാത്രം 500 സ്ക്രീനുകളിലാണ് ഈ അന്യഭാഷാ ചിത്രം എത്തിയത്. അടുത്തിടെ ബാഹുബലിയും കെജിഎഫും പോലുള്ള വീരേതിഹാസ സിനിമകള്‍ കേരളത്തിലെ പ്രദര്‍ശനശാലകളില്‍ ഉണ്ടാക്കിയ സ്വാധീനവും ഇതിനു പിന്നിലുണ്ട്. ഷോ റീല്‍ എന്‍ പി മുരളീകൃഷ്ണന്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
20 MAR 2022 · വലിയ പ്രതീക്ഷയില്‍ വന്ന് തിയേറ്ററില്‍ അമ്പേ പരാജയപ്പെട്ടുപോകുന്ന ചില സിനിമകളുണ്ട്. പ്രീ പബ്ലിസിറ്റിയും താരമൂല്യവുമാണ് ഇത്തരം സിനിമകളുടെ
പ്രതീക്ഷ വലുതാക്കുന്നത്. എന്നാല്‍, അതിനൊത്ത് ഉള്ളടക്കത്തില്‍ ഗുണം പുലര്‍ത്താന്‍ കഴിയാതെ പോകുന്നതോടെ ഇവ ബോക്സ് ഓഫീസ് ദുരന്തമാകുന്നു. ഷോറീല്‍: എന്‍.പി മുരളീകൃഷ്ണന്. അവതരണം: രമ്യ ഹരികുമാര്‍. എഡിറ്റ്: ദിലീപ് ടി.ജി
സിനിമാ വാര്‍ത്തകള്‍ വിശേഷങ്ങള്‍
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | TV & Film |
Website | - |
mathrubhumionline@gmail.com |
Copyright 2024 - Spreaker Inc. an iHeartMedia Company