Contacts
Info
യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം
14 NOV 2024 · 12 പേരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു യാത്ര. അവരില്‍ ഭൂരിഭാഗവും ഊര്‍ജ്ജസ്വലരായിരുന്നു. ശരീരഭാരം വേണ്ടുവോളമുള്ള എന്റെ ഉറ്റസുഹൃത്ത്, കാല്‍മുട്ടിന്റെ പ്രശ്നമുണ്ടായിട്ടും മുന്നിലുള്ള വെല്ലുവിളികളെ തൃണവല്‍ഗണിച്ചുകൊണ്ടുതന്നെ ഈ യാത്രയില്‍ പങ്കാളിയായി. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മഴയിലേയ്ക്ക് കണ്ണുതുറന്ന പ്രഭാതത്തില്‍ തന്നെ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പാരോ പട്ടണത്തില്‍നിന്ന് (നിരവധി ആരാധനാലയങ്ങളും ചരിത്രപരമായ കെട്ടിടങ്ങളുമുള്ള ഒരു ചരിത്ര നഗരം) ഒരു പാറയുടെ മുനമ്പില്‍ അപകടകരമായി സ്ഥിതി ചെയ്യുന്ന ടൈഗേഴ്സ് നെസ്റ്റ് എന്ന അത്ഭുതത്തിലേയ്ക്ക്! ഭൂട്ടാന് യാത്രയുടെ വിശേഷങ്ങളുമായി സാധന സുധാകരന്. ഒപ്പം അഞ്ജയ് ദാസും. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്
24 OCT 2024 · ബുദ്ധവിഹാര കേന്ദ്രങ്ങളുടെ മാത്രമല്ല, വൈവിധ്യമാര്‍ന്ന രുചികളുടെ നാടുകൂടിയാണ് ഭൂട്ടാന്. ഔട്ട് ഓഫ് ടൗണില്‍ മാതൃഭൂമി ഡോട്ട് കോം ചീഫ് സബ് എഡിറ്റര്‍ സാധന സുധാകരന്റെ ഭൂട്ടാന് പര്യടനം തുടരുന്നു. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്
17 OCT 2024 · തെക്കനേഷ്യയില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ചെറുരാജ്യമാണ് ഭൂട്ടാന്. ഹിമാലയന്‍ താഴ്വരയിലുള്ള ഈ രാജ്യത്തിന്റെ ഭൂരിഭാഗവും പര്‍വ്വത പ്രദേശങ്ങളാണ്. ഏറ്റവും ഒറ്റപ്പെട്ട ലോകരാജ്യങ്ങളിലൊന്നാണിത്. ആധുനിക നൂറ്റാണ്ടിലും സമ്പൂര്‍ണ്ണ രാജവാഴ്ച നിലനില്‍ക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഭൂട്ടാന് . ഭൂട്ടാനിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോം ചീഫ് സബ് എഡിറ്റര്‍ സാധന സുധാകരന് പങ്കുവെയ്ക്കുന്നു.
3 OCT 2024 · ഊട്ടിയില്‍ നിന്ന് നിലമ്പൂര്‍ വഴി തിരികെ വരുമ്പോള്‍ രാത്രിയില്‍ ഗൂഡല്ലൂര്‍ വെച്ച് കാറിനുമുന്നില്‍ അതാ ഒരു കാട്ടാന. പിന്കാലുകള് റോഡിലും ബാക്കി ഭാഗം കൈവരിക്കപ്പുറവുമായി നിന്ന് ഓരത്തെ മുളങ്കൂമ്പുകള്‍ രുചിയ്ക്കുകയായിരുന്നു ആ ആന... അപൂര്‍വ യാത്രാനുഭവവുമായി ഔട്ട് ഓഫ് ടൗണില്‍ അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
19 SEP 2024 · വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കേന്ദ്രമാണ് തൃശ്ശൂര്‍. വെള്ളച്ചാട്ടങ്ങളും ഡാമുകളും തുടങ്ങി യാത്രികര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്കുന്നു തൃശ്ശൂര്‍ ജില്ല. ഒരു സഞ്ചാരി തൃശ്ശൂരില്‍ കണ്ടിരിക്കേണ്ട ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടാം. ഹോസ്റ്റ്; അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
5 SEP 2024 · ബാണാസുരസാഗര്‍ ഡാം ഹൈഡല്‍ ടൂറിസം കേന്ദ്രം വൈകീട്ട് 5.45 വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കി വയനാട് കളക്ടര്‍ ഡി.ആര്. മേഘശ്രീ ഉത്തരവിറക്കി. കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോള്‍ വിനോദസഞ്ചാരകേന്ദ്രത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും തുടര്‍ന്ന് വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുംചെയ്തിരുന്നു. സഞ്ചാരികളുടെ സുരക്ഷയില്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Banasura Sagar Dam
22 AUG 2024 · മഴക്കാലമായതോടെ സജീവമായിരിക്കുകയാണ് കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം. റബര്‍ കാടുകള്‍ക്കിടയില്‍ പ്രകൃതി കാത്തുവച്ച വിസ്മയമാണ് അരുവിക്കുഴി. ഡി റ്റി പി സിയുടെ നിയന്ത്രണത്തിലാണ് ഈ വെള്ളച്ചാട്ടം. അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാം. ഹോസ്റ്റ്: അഞ്ജയ് ദാസ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ് | Aruvikuzhy Waterfalls
1 AUG 2024 · കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഇവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. അതോടൊപ്പം സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും വനപാതകളിലും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍സംസ്ഥാനമായ കര്‍ണാടകയിലും വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. ഹോസ്റ്റ്: അഞ്ജയ് ദാസ് എന്‍.ടി സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ്
25 JUL 2024 · കേരളത്തിലെ പ്രസിദ്ധവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രം. ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമാണ് 'മര്യാദാ പുരുഷോത്തമന്' ശ്രീരാമന്. ഖരന്, ദൂഷണന്, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം പടയാളികളെയും വെറും മൂന്നേമുക്കാല്‍ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപമാണ് ഇവിടത്തെ പ്രതിഷ്ഠയുടെ രൂപമെന്ന് വിശ്വസിച്ചുവരുന്നു. തയ്യാറാക്കി അവതരിപ്പിച്ചത്: അഞ്ജയ് ദാസ് എന്‍.ടി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
11 JUL 2024 · മലബാർ മേഖലയിൽ വിസ്മൃതിയിലാണ്ടുകിടന്ന ഒരു ക്ഷേത്ര ശൃംഖലയുണ്ട് കോഴിക്കോട്. അതാണ് കാക്കൂർ, ചേളന്നൂർ, നന്മണ്ട പ്രദേശങ്ങളിലായി കിടക്കുന്ന ദശാവതാര ക്ഷേത്രങ്ങൾ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സന്ദർശനത്തോടെ ഈ സ്പിരിച്വൽ ടൂറിസം സർക്യൂട്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്.പ്രൊഡ്യൂസര്‍: വൃന്ദ മോഹന്‍
യാത്രകളും യാത്രാ വിശേഷങ്ങളും കേള്‍ക്കാം
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Places & Travel |
Website | www.mathrubhumi.com |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company