Contacts
Info
Science and Technoligy Podcast Show
8 JUL 2024 · രാജ്യാതിര്‍ത്തികള്‍ പോലുള്ള വേര്തിരുവുകള് ഭൂമിയിലേ ഉള്ളൂ, ഭൂമിക്ക് വെളിയില്‍ അതെത്ര അര്‍ഥരഹിതമാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സംരംഭമാണ്, ലോകത്തെ അഞ്ച് സ്പേസ് ഏജന്‍സികള്‍ ചേര്‍ന്ന് നിര്‍മിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയം. ലോകത്തെ ഏക മൈക്രോഗ്രാവിറ്റി ലാബാണത്. ഭൂമിയില്‍ വെച്ച് നടത്താന്‍ പറ്റാത്ത ശാസ്ത്രപരീക്ഷണങ്ങളുടെ വലിയൊരു പരമ്പര തന്നെ അരങ്ങേറിയിട്ടുള്ള ആ താവളം, ഭ്രമണപഥത്തില്‍ നിന്ന് നീക്കം ചെയ്ത് പൊളിച്ചുമാറ്റി ഒഴിവാക്കാന്‍ നാസ തീരുമാനിച്ചിരിക്കുന്നു. സ്പേസ് എക്സിന് ഇത് നടപ്പാക്കാന്‍ നാസ അടുത്തയിടെ കരാര്‍ നല്കി. ഭൂമിക്ക് വെളിയില്‍ 22 വര്‍ഷം തുര്‍ച്ചയായി മനുഷ്യസാന്നിധ്യമുറപ്പാക്കിയ ആ നിലയം എങ്ങനെയാണ് ഒഴിവാക്കുക, സ്കൈലാബ് പോലെ അത് ഭൂമിക്ക് ഭീഷണിയാകുമോ? മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് ആന്റണിയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
5 JUL 2024 · ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണവും മറ്റും ഇനിയും ചെലവു കുറയ്ക്കാന്‍ പുഷ്പക് എന്ന് പേരിട്ട പുനരുപയോഗ വിക്ഷേപണ വാഹനം സഹായിക്കും. കഴിഞ്ഞയാഴ്ച നടന്ന അതിന്റെ മൂന്നാമത്തെ പരീക്ഷണ ലാന്‍ഡിങും വിജയമായത് ഐ.എസ്.ആര്.ഒ. ശാസ്ത്രജ്ഞരുടെ ആത്മവീര്യം വര്‍ധിപ്പിക്കുകയാണ്. അടുത്ത ഘട്ടം പരീക്ഷണം, വാഹനത്തെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തിരികെ ഇറക്കുക എന്നതാണ്. ചിറകുള്ള ഒരു ഇന്ത്യന്‍ വാഹനം, ഭ്രമണപഥത്തില്‍ നിന്ന് തിരിച്ച് ഭൂമിയിലിറക്കുന്നത് ആദ്യമായിട്ടാകും. ഭാവിസാധ്യതകളുടെ വാതായനങ്ങള്‍ തുറന്നുതരുന്ന പുഷ്പക് ദൗത്യത്തെ കുറിച്ച് മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും ജോസഫ് ആന്റണിയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Pushpak, ISRO's Reusable Launch Vehicle
3 JUL 2024 · ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ്, സുനിത വില്യംസും ബാരി വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്രയായത്. കടട ല്‍ വെറും എട്ടുദിവസത്തെ എന്‍ജിനീയറിങ് ദൗത്യമാണ് സുനിതയ്ക്കും വില്‍മോറിനും ഉണ്ടായിരുന്നത്. അതുവെച്ച് ജൂണ്‍ പകുതിയോടെ അവര്‍ മടങ്ങേണ്ടതായിരുന്നു. പക്ഷേ, സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ തകരാര്‍ മൂലം ഇരുവരും ഒരു മാസമായി അവിടെ കുടുങ്ങിയിരിക്കുകയാണ്. പേടിക്കാനൊന്നുമില്ലെന്ന് നാസ പറയുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഈ വിഷയം മാതൃഭൂമി പത്രാധിപര്‍ മനോജ് കെ ദാസും അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് ആന്റണിയും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Sunita Williams
7 JUN 2024 · പ്രപഞ്ചസങ്കല്‍പ്പത്തെയാകെ അടിമുടി മാറ്റിമറിച്ച ഒരു ഉപകരണമാണ്, ഹബ്ബിള്‍ സ്പേസ് ടെലസ്കോപ്പ്. ഇത്രകാലവും സാധ്യമാകാത്തത്ര വിശദാംശങ്ങളോടെ പ്രപഞ്ചസങ്കല്‍പ്പത്തെയാകെ ആ ഉപകരണം നവീകരിച്ചു. കണ്ടുപിടിത്തങ്ങളുടെ പ്രളയം തന്നെ അത് സൃഷ്ടിച്ചു. പ്രപഞ്ചത്തിന്റെ പ്രായവും, നീഗൂഢ ശ്യാമോര്‍ജത്തിന്റെ സാന്നിധ്യവും, നക്ഷത്രങ്ങളുടെ പിറവിയും അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ നമുക്ക് മുന്നിലെത്തിച്ച ഹബ്ബിള്‍ ടെലസ്കോപ്പ് 30 വര്‍ഷത്തെ സേവനത്തിന് ശേഷം പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഹബ്ബിളിന്റെ റിട്ടയര്മെന്റിനെക്കുറിച്ചും ഹബ്ബ് ശാസ്ത്രത്തിന് സമ്മാനിച്ച സംഭാവനകളെക്കുറിച്ചും മാതൃഭൂമി പത്രാധിപര്‍ മനോജ് കെ.ദാസും മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് ആന്റണിയും വിശകലനം ചെയ്യുന്നു. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് |
Science and Technoligy Podcast Show
Information
Author | Mathrubhumi |
Organization | Mathrubhumi |
Categories | Science |
Website | - |
webadmin@mpp.co.in |
Copyright 2024 - Spreaker Inc. an iHeartMedia Company